ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

Advertisement


കൊച്ചി: നരബലി കേസില്‍ പിടിയിലായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ്, കൊച്ചി പൊലീസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇയാളുടെ പേരില്‍ മദ്യപിച്ച് വണ്ടിയോടിച്ചത് അടക്കം നിരവധി കേസുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പുത്തന്‍കുരിശില്‍ ഒരു വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. അതേസമയം പത്തനംതിട്ടയിലെ ദമ്പതികള്‍ക്കെതിരെ മറ്റ് കേസുകള്‍ ഒന്നുമില്ല. എന്നാല്‍ ഷാഫി കുറ്റവാളി തന്നെയാണെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലേക്ക് എത്തിയത് ശാസ്ത്രീയ തെളിവുകളിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി.

ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തില്‍ ഇല്ല. സാമൂഹ്യമാധ്യമങ്ങളും പ്രതികള്‍ വളരെ ഫലപ്രദമായി കുറ്റകൃത്യത്തിനായി ഉപയോഗിച്ചു. പ്രതികള്‍ മനുഷ്യമാംസം കറിവച്ചു കഴിച്ചതായി വിവരമുണ്ട്. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. 2019 മുതല്‍ പ്രതികള്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നു. ഇത്രയും കാലം കൊണ്ട് ഷാഫി ലൈലയെയും ഭഗവന്ത് സിങിനെയും തന്റെ വഴിയിലേക്ക് കൊണ്ടു വരികയായിരുന്നു.

Advertisement