സ്വർണവിലയിൽ മൂന്ന് ദിവസത്തിനിടെ ആയിരം രൂപയുടെ ഇടിവ്

Advertisement

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. 200 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 37,320 രൂപയായി.

ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4665 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 37,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ആറിന് 38,280 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. പീന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ ഏകദേശം ആയിരം രൂപയോളമാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം മാത്രം 560 രൂപയാണ് ഇടിഞ്ഞത്.