തിരുവനന്തപുരം.മൂന്ന് പതിറ്റാണ്ട് സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കളായിരിരുന്ന രാജ്യം, സാങ്കേതിക വിദ്യയുടെ ആഗോള നായകരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐഎസ്ആര്‍ഒ യും ഐഎന്‍എഇ യും സംയുക്തമായി, തിരുവനന്തപുരം വലിയമലയിൽ സംഘടിപ്പിക്കുന്ന എഞ്ചിനിയേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതാദ്യമായാണ് കേരളം കോൺക്ലേവിന് വേദിയാകുന്നത്.
ഐഎസ്ആര്‍ഒ യും ഇന്ത്യയിലെ പ്രമുഖ എഞ്ചിനിയർമാരുടെ കൂട്ടായ്മയായ ഐഎന്‍എഇ യുമായി ചേർന്നാണ് എഞ്ചിനിയേഴ്സ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൽ മൂന്ന് ദിവസമാണ് കോൺക്ലേവ്. “ബഹിരാകാശം രാഷ്ട്രപുരോഗതിക്ക് ” “നിർമ്മാണ രംഗത്ത് ഇന്ത്യയെ ഒരു ആഗോള കേന്ദ്രമാക്കുക ” എന്നീ രണ്ടു പ്രമേയങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിന് ആധാരം.
ഐഎസ്ആര്‍ഒ ചെയർമാൻ എസ്.സോമനാഥ് അധ്യക്ഷ പ്രഭാഷണം നടത്തി. ഐഎന്‍എഇ പ്രസിഡൻ്റ് ഇന്ദ്രനീൽ മന്ന, ഡെപ്യൂട്ടി എയ്സിക്യുട്ടീവ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ശോഭിത് റോയ്, എല്‍പിഎസ്ഇ ഡയറക്ടർ ഡോ. വി നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ എഞ്ചിനിയറിംഗ് വിഷയങ്ങളിൽ പ്രാവീണ്യമുള്ള രാജ്യമാകമാനമുള്ള ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ തുടങ്ങി നാനൂറോളം ആളുകളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.