പാദങ്ങള്‍ സുന്ദരമാക്കാന്‍ പ്രത്യേക പരിചരണം

Advertisement

മുഖം സുന്ദരമായാലും പാദങ്ങള്‍ സുന്ദരമല്ലെങ്കില്‍ കാര്യമില്ല. .പാദങ്ങള്‍ സുന്ദരമാക്കാന്‍ പ്രത്യേക പരിചരണം വേണം.

രണ്ട് വലിയ സ്പൂൺ മുൾട്ടാണി മിട്ടിയിൽ ഒരു വലിയ ൺ തേനും അര ചെറിയ സ്പൂൺ നാരങ്ങാനീരും ചേർത്ത് പാദങ്ങളിൽ പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക വരണ്ട ചർമമുള്ള പാദത്തിന് യോജിച്ച താണ് ഈ ഫൂട്ട് മാസ്ക്

• ഒരു വലിയ സ്പൂൺ കടലമാവിൽ സമം മഞ്ഞൾപൊ ടി, ഒരു ചെറിയ സ്പൂൺ പാൽ, സമം റോസ് വാട്ടർ ഇവ ചേ ർക്കുക. ഈ മിശ്രിതം കാലുകളിൽ പുരട്ടി ഇരുപത് മിനിറ്റി ന് ശേഷം കഴുകി വൃത്തിയാക്കുക. തുടർന്ന് കാലുകളിൽ മോയ്സ്ചറൈസിങ് ക്രീം പുരട്ടണം.

ഒരു വാഴപ്പഴത്തിന്റെ പകുതി ഭാഗമെടുക്കുക. ഇതിൽ ഒരു വലിയ സ്പൂൺ തേൻ ചേർക്കുക. ഈ കൂട്ട് പാദങ്ങളിൽ പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കാലുകൾ കഴുകി വൃത്തിയാക്കണം.

നാല് വലിയ സ്പൂൺ വെളിച്ചെണ്ണയിൽ ഒന്നോ ര ണ്ടോ ചെറിയ സ്പൂൺ വൈറ്റമിൻ ഇ ഓയിൽ, ഒരു വലിയ സ്പൂൺ തേൻ ഇവ ചേർത്ത് പാദങ്ങളിൽ പുരട്ടുക. പതി നഞ്ച് മിനിറ്റിന് ശേഷം പാദങ്ങൾ കഴുകി വൃത്തിയാക്കണം.

• രണ്ട് ചെറിയ കഷണം വെള്ളരിയും ഒരു വലിയ സ്പൂൺ തേനും നാല് വലിയ സ്പൂൺ വെളിച്ചെണ്ണയും ഒരു നാ രങ്ങയുടെ പകുതി നീരും ചേർത്ത് മിശ്രിതമാക്കി പാദങ്ങ ളിൽ പുരട്ടുക, പതിനഞ്ച് മിനിറ്റിന് ശേഷം പാദങ്ങൾ ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കണം.

1 COMMENT

  1. വിശദമായ വിവരങ്ങൾ മെയിൽ വഴി കിട്ടിയിരുന്നു എങ്കിൽ നന്നായിരുന്നു

Comments are closed.