അയ്യോ,ഇതൊക്കെ അപ്പോള്‍ സിങ്കിന്‍റെ കുറവുമൂലമായിരുന്നോ

Advertisement

ആരോഗ്യത്തോടെ തുടരാൻ മറ്റ് പോഷകങ്ങൾ പോലെ തന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് സിങ്ക്.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നൽകുന്നു.

സിങ്ക് കുറഞ്ഞാൽ ശരീരം നൽകുന്ന സൂചനകൾ ചുവടേ പറയുന്നു.
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് പല തരത്തിലുള്ള പോഷകങ്ങൾ കൂടിയേ തീരൂ. വിവിധ വിറ്റാമിനുകളും ധാതുക്കളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ആവശ്യമായ അളവിൽ ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ, അത് മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയും അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ രൂപപ്പെടുകയും ചെയ്യും. മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ് സിങ്ക്, ഇത് ശരീരത്തിന് വേണ്ട അളവിൽ ലഭ്യമാകണമെങ്കിൽ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം.

സിങ്കിന്റെ അളവ് കുറഞ്ഞാൽ ശരീരം പല ലക്ഷണങ്ങളും പ്രകടമാക്കും. അത്തരത്തിൽ, ശരീരം തന്നെ നൽകുന്ന ചില സൂചനകൾ മനസിലാക്കുക.

മുറിവ് ഉണങ്ങുന്നതിനുള്ള കാലതാമസം

ചർമ്മത്തെ ആരോഗ്യകരമാക്കുകയും മുറിവ് ഉണ്ടാകുമ്പോൾ ശരിയായ രീതിയിൽ രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുയും ചെയ്യുക എന്നതാണ് സിങ്കിന്റെ നിർണായക പങ്ക്. എന്നാൽ നിങ്ങൾ മതിയായ അളവിൽ സിങ്ക് കഴിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ മുറിവ് ഉണങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു. മുഖക്കുരു ഉണ്ടാകുന്നതിന്റെ ഒരു കാരണം സിങ്കിന്റെ കുറവാണ് എന്ന കാര്യം അറിയാമോ? അതുകൊണ്ടാണ് ചില മുറിവുകൾ സുഖപ്പെടുത്തുന്നതിന് സിങ്ക് സപ്ലിമെന്റുകൾ നിർദ്ദേശിക്കപ്പെടുന്നത്.

ഭാരം കുറയുന്നത്

സിങ്കിന്റെ അളവ് കുറയുന്നത് വിശപ്പില്ലായ്മയ്ക്കും ശരീരഭാരം കുറയുന്നതിനും ഇടയാക്കും. അമിതഭാരവുമായി മല്ലിടുന്നവരാണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ഭാരം കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പോഷകങ്ങളുടെ അഭാവം മൂലം ശരീരഭാരം കുറയുന്നത് പല ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ച് വരുത്തുന്നു. ഇനി ആരോഗ്യകരമായ രീതിയിൽ ഭാരം നിയത്രിക്കാൻ ശ്രമിക്കുന്നവർ ആണെങ്കിൽ പോലും എല്ലാത്തരം മൈക്രോ ന്യൂട്രിയന്റുകളും ശരീരത്തിന് നൽകേണ്ടതുണ്ട്. പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന ശരീരഭാരത്തിലെ കുറവ് അനാരോഗ്യകരമാണ്.

മുടി കൊഴിയുന്നെങ്കിൽ

സമ്മർദ്ദം, ശിരോചർമ്മത്തിന്റെ മോശം ശുചിത്വം, ആരോഗ്യകരമായ പോഷകങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകും. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ സിങ്കിന്റെ കുറവിന്റെ ഫലമായി ഉണ്ടാകാം. ഈ പോഷകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയാനും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ, നിങ്ങൾ കേശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ആദ്യം നിങ്ങളുടെ സിങ്ക് കഴിക്കുന്ന അളവ് വർദ്ധിപ്പിക്കുക.

ജലദോഷം

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് സിങ്ക്. കുറഞ്ഞ അളവിൽ സിങ്ക് കഴിക്കുന്നത് നിങ്ങളെ അണുബാധകൾക്കും രോഗങ്ങൾക്കും കൂടുതൽ സാധ്യതയുള്ളവരാക്കും. നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ ജലദോഷം കൂടെക്കൂടെ അനുഭവപ്പെടുകയും പലപ്പോഴും അസുഖം വരികയും ചെയ്യുന്നുവെങ്കിൽ, അത് സിങ്കിന്റെ കുറവിന്റെ ലക്ഷണമാകാം. സിങ്കിന്റെ അളവ് വർദ്ധിപ്പിച്ചാൽ സാധാരണയേക്കാൾ വേഗത്തിൽ ജലദോഷത്തിൽ നിന്ന് കരകയറാനും സഹായിക്കും.

കാഴ്ച മങ്ങുന്നത്

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിൽ സിങ്ക് പതിവായി ലഭിക്കുന്നില്ലെങ്കിൽ, അത് നമ്മുടെ കാഴ്ചയെ ബാധിക്കുന്നു. ഇത് കാഴ്ച മങ്ങൽ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. ആവശ്യത്തിന് സിങ്ക് കഴിക്കുന്നത് നിങ്ങളുടെ കാഴ്ചയെ ആരോഗ്യകരമായി നിയന്ത്രിക്കുന്നു. ആരോഗ്യകരമായ കാഴ്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളാണ് സിങ്കും വിറ്റാമിൻ എയും.

മസ്തിഷ്ക മരവിപ്പ്

നിങ്ങൾക്ക് ആശയക്കുഴപ്പം തോന്നുന്നുണ്ടോ അല്ലെങ്കിൽ പലപ്പോഴും നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ? അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ദൈനംദിന സിങ്ക് ഉപഭോഗത്തിന്റെ അളവ് പരിശോധിക്കുക. ഭക്ഷണത്തിൽ സിങ്കിന്റെ അളവ് കുറയുന്നത് തലച്ചോറിലെ മരവിപ്പിന് കാരണമാകും, ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഓർമ്മ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

ഓട്സ്, മുട്ട, ഡാര്‍ക്ക് ചോക്കലേറ്റ്സ്,തൈര്,എള്ള് എന്നിവ നിര്‍ബന്ധമായുംഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ സിങ്കിനാല്‍ സംപുഷ്ഠമായ ഭക്ഷണ സാധനങ്ങളാണ്.

Advertisement