മന്ത്രവാദിനി ശോഭനയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

Advertisement

പത്തനംതിട്ട: മലയാലപ്പുഴയിൽ പിടിയിലായ മന്ത്രവാദിനി ശോഭനയുടെ ക്രൂരതയുടെ ദൃശ്യം പുറത്ത്. സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദനമേറ്റ സ്ത്രീയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

വിഡിയോയിലെ സംഭവങ്ങൾ ഏതാനും മാസങ്ങൾക്കു മുൻപ് നടന്നതായിരിക്കാം എന്നാണു കരുതുന്നത്. കഴിഞ്ഞ ദിവസം മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വി‍ഡിയോ പുറത്തുവന്നത്. പൂജയ്ക്കു വേണ്ടിയെത്തിയ ആരോ പകർത്തിയ ദൃശ്യങ്ങളാണെന്നാണു കരുതുന്നത്.

ബാധയേറ്റു എന്നു പറഞ്ഞു കൊണ്ടുവന്ന സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയാണ് മന്ത്രവാദിനി ചെയ്തത്. മന്ത്രവാദം നടന്ന വീട്ടിൽനിന്ന് രാത്രി പെൺകുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് അയൽക്കാരും പറയുന്നു. ഇവർക്ക് ആളെയെത്തിച്ചുകൊടുക്കാൻ മലയാലപ്പുഴ കേന്ദ്രീകരിച്ച് ഏജന്റുമാരുണ്ടെന്നും പറയപ്പെടുന്നു.