തിരുവല്ല: സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിൽ വനിതകൾ മുന്നിട്ടിറങ്ങണമെന്ന് സാൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ പറഞ്ഞു. സാൽവേഷൻ ആർമി വനിതാ ശുശ്രൂഷകളുടെ നേത്രത്വത്തിൽ സെൻട്രൽ ചർച്ചിൽ ഗോൾഡ് ആൻറ് സിൽവർ സ്റ്റാർ അമ്മമാരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമൻസ് മിനിസ്ട്രി ഡിവിഷണൽ ഡയറക്ടർ മേജർ ആനി ജോൺ അധ്യക്ഷയായിരുന്നു.
ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ, യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ റെജി എം.എസ്, മേജർ ലീലാമ്മ സ്റ്റീഫൻ, മേജർ റീത്താ ജോൺ, മേജർ മേരി മാത്യു, മേജർ അന്നമ്മ ചാക്കോ, ക്യാപ്റ്റൻ സരിത റെജി എന്നിവർ പ്രസംഗിച്ചു. സുവിശേഷ വേലയിലിരിക്കെ മക്കൾ മരണപ്പെട്ട മൂന്ന് ഗോൾഡ് സ്റ്റാർ അമ്മമാരേയും, സുവിശേഷകരുടെ അമ്മമാർക്കുള്ള സിൽവർ സ്റ്റാർ ലഭിച്ച 25 അമ്മമാരേയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.