‘ഇ ഓഫീസ്’ പണിമുടക്കി; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി

Advertisement

തിരുവനന്തപുരം: ‘ഇ ഓഫീസ്’ പ്രവർത്തനം നിലച്ചതോടെ സംസ്ഥാനത്ത് സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സ്തംഭിച്ചു. സർക്കാർ ഓഫീസുകളിൽ ഫയലുകൾ കൈകാര്യം ചെയ്യാനുള്ള സോഫ്ട് വെയറാണ് ഇന്ന് രാവിലെ മുതൽ പ്രവർത്തിക്കാതെ ആയത്.

ഇതോടെ ‘ഇ ഓഫീസ്’ വഴി ഫയലുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. ഓഫീസുകൾ പ്രവത്തിക്കാതെ വന്നത് വിവിധ സേനവങ്ങൾക്കായി എത്തിയ നൂറ് കണക്കിന് പേരെയും വലച്ചു. എൻഐസിയും ഐടി മിഷനും തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വൈകീട്ടോടെ സോഫ്ട് വെയർ പ്രവർത്തന സജ്ജമായേക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.