ദീപാവലിക്കുശേഷം വ്യാഴത്തിന്റെ രാശിമാറ്റം ഈ രാശികള്‍ക്ക് ഭാഗ്യവും നേട്ടവും

Advertisement

ദേവഗുരു ബൃഹസ്പതിയെന്നു കരുതപ്പെടുന്ന വ്യാഴം ജ്യോതിഷ ശാസ്ത്രപ്രകാരം ചരാചരങ്ങളില്‍ നല്ല സ്വാധീനമാണ് ചെലുത്തുന്നത്. വ്യാഴം അതിന്റെ രാശിമാറുകയാണ് ഈ മാസം. ഒക്ടോബര്‍ 26നാണ് രാശിമാറ്റം. മീനരാശിയില്‍ സാധാരണ ഗതിയില്‍ വ്യാഴം സഞ്ചരിക്കും. 2022 നവംബര്‍ 24 വരെ വ്യാഴം ഇവിടെ തുടരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാശിമാറ്റം ഗുണം ചെയ്യുകയെന്ന് അറിയാം.

ഇടവം(കാര്‍ത്തികയുടെ ഒടുവിലെ 45 നാഴിക,രോഹിണി,മകയിരംആദ്യ പകുതി): മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് മെച്ചപ്പെട്ട ഫലങ്ങള്‍ ആണുണ്ടാക്കുക. വരുമാനത്തില്‍ നല്ല വര്‍ധന പ്രതീക്ഷിക്കാം. വാഹനം, വസ്തുവകകള്‍ എന്നിവ വാങ്ങുന്നതിന് അവസരമുണ്ടാകും. ബന്ധങ്ങള്‍ സുഗമമായിരിക്കും.

മിഥുനം(മകയിരത്തിന്റെ ഒടുവിലെ പകുതി തിരുവാതിര പുണര്‍തത്തിന്റെ ആദ്യ 45 നാഴിക): വ്യാഴം മീനരാശിയില്‍ സംക്രമിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് പുരോഗതിയുടെ സമയമാണിത്. ഈ രാശിക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കും. വ്യാപാരനേട്ടമുണ്ടാകും. രോഗികള്‍ക്ക് അസുഖത്തില്‍ നിന്ന് മുക്തിയുണ്ടാകും.

കര്‍ക്കടകം(പുണര്‍തത്തിന്റെ ഒടുവിലെ15 നാഴിക,പൂയം ആയില്യം): വ്യാഴത്തിന്റെ രാശിമാറ്റം കര്‍ക്കടക രാശിക്കാര്‍ക്ക് സന്തോഷം നല്‍കും. തടസം നേരിട്ടിരുന്ന ജോലികള്‍ തടസംമാറി പൂര്‍ത്തീകരിക്കാനാവും. ബിസിനസില്‍ മോശമല്ലാതെ ലാഭം ലഭിക്കും. വിദേശയാത്രകള്‍ക്കും അവസരമുണ്ടാകും.

കുംഭം(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി,ചതയം,പൂരുരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക): മീനം രാശിയില്‍ വ്യാഴത്തിന്റെ സംക്രമണം കുംഭ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ബിസിനസില്‍ ലാഭം കൂടും. ജോലിസ്ഥലത്ത് ആദരവുണ്ടാകും .

(Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

Advertisement