അക്കാദമിക വിദ്യാഭ്യാസത്തിൽ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണം,ഗവര്‍ണര്‍

Advertisement

അമൃതപുരി . അമൃത വിശ്വ വിദ്യാ പീഠത്തിലെ 1690 വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് നിർവഹിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്കാദമിക വിദ്യാഭ്യാസത്തിൽ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണമെന്ന് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലുള്ളവർ ഇതര ദേശങ്ങളിലേക്ക് പോകുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിലെ സർവകലാശാലകളിലേക്ക് വരുന്നത് അഭിമാനകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഒരു വ്യക്തിയെ ശാക്തികരിക്കുന്നതിനുള്ള ഉപാധി വിദ്യാഭ്യാസം മാത്രമാണെന്നും ഗവർണർ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടത്തിയ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ആറ് ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങാണ് നടന്നത്. പി.എച്ച്.ഡി , എം.ഡി, ബിരുദ – ബിരുദാനന്തര കോഴ്സുകൾ എന്നിവ പൂർത്തിയാക്കിയ 1690 വിദ്യാർഥികൾ ഗവർണറിൽ നിന്ന് ബിരുദം സ്വീകരിച്ചു. ബിരുദ സാക്ഷ്യപത്രത്തിനൊപ്പം വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈയും ചടങ്ങിൽ സമ്മാനിച്ചു. ഉന്നത വിജയം നേടിയവർക്കുള്ള മെഡലും ചടങ്ങിൽ വിതരണം ചെയ്തു

Advertisement