തൃശൂർ: ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ അധിക്ഷേപിച്ചു,വിവാദമായതോടെ ഡോക്ടറെ മാറ്റി നിര്‍ത്തി ആശുപത്രി. കാലുവേദനയുമായി എത്തിയ രോഗിയോട് വിശ്രമിക്കരുത് എന്നും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂ എന്നും കുറിപ്പിൽ നിർദേശിക്കുകയും ചെയ്തുവെന്നാണ് മമ്മിയൂർ സ്വദേശിയുടെ ആക്ഷേപം.
ലെറ്റർ പാഡിൽ ഇതേ വാചകങ്ങൾ എഴുതി രോഗിക്ക് നൽകുകയും ചെയ്തു. തൃശൂർ ദയ ആശുപത്രിയിലെ കൺസൽട്ടന്‍റായ വാസ്കുലാർ സർജൻ ഡോ. റോയ് വർഗീസിനെതിരെയാണ് ആരോപണം.
അതേസമയം, സംഭവത്തിൽ ഡോക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ കൺസൽട്ടൻസി താൽക്കാലികമായി നിർത്തിവെച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടര്‍ തന്‍റെ സൃഹൃത്തായ മറ്റൊരു ഡോക്ടര്‍ക്ക് എഴുതിയ കുറിപ്പാണെന്നായിരുന്നു വിശദീകരണം, എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലാത്തതിനാലാണ് ഡോക്ടറെ ഒവിവാക്കിയത്. എന്നാല്‍ സംഭവത്തില്‍ ഐഎംഎ ഇടപെടമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.