നീലക്കുറിഞ്ഞി വസന്തം കണ്‍നിറയെ കാണാന്‍ നടി ലെനയും കള്ളിപ്പാറയിലേക്ക് എത്തി.12വര്‍ഷത്തിനുശേഷം ശാന്തന്‍പാറ കള്ളിപ്പാറയില്‍ വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തമാണ് സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമായിരിക്കുന്നത്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് കണ്‍നിറയ്ക്കുന്ന വിസ്മയം കാണാന്‍ എത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ എന്നാം നിറയുന്നത് നീല വസന്തമാണ്.
ലൈലാക് നിറത്തിനിടയില്‍ മറ്റൊരു പൂവായി ലെന ഒഴുകിനീങ്ങുന്ന വിഡിയോ താരം ഫേസ്ബുക്കില്‍ പഹ്കുവച്ചു. കുന്നിന്‍ചെരിവാകെ പൂവിട്ടു നില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ ഇടയിലൂടെ നടക്കുന്ന വിഡിയോയാണ് താരം പങ്കുവച്ചത്. കൂടാതെ ഇടുക്കിയിലൂടെ ഡ്രൈവ് ചെയ്യുന്ന മറ്റൊരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
പന്ത്രണ്ടു വര്‍ഷത്തിന് ശേഷം പൂവിട്ട നീലക്കുറിഞ്ഞിപ്പൂക്കളുടെ കൂടുതല്‍ കാഴ്ചകളും വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കുമെന്നും ലെന കുറിച്ചിട്ടുണ്ട്.
ശാന്തന്‍പാറ കള്ളിപ്പാറയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയിലാണ് മനോഹരമായ കള്ളിപ്പാറ ഗ്രാമം. ശാന്തന്‍ പാറയില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്ത്.
കള്ളിപ്പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകളും മനോഹരമാണ്. ഇവിടെ നിന്ന് ചതുരംഗപ്പാറയുടെയും തമിഴ്‌നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളുടെയും വിദൂരദൃശ്യവും ആസ്വദിക്കാനാവും.
2018 ല്‍ ചിന്നക്കനാല്‍ കൊളുക്കു മലയിലും 2020ല്‍ ശാന്തന്‍പാറ തോണ്ടിമലയിലും
നീലക്കുറിഞ്ഞി വസന്തമെത്തിയിരുന്നു. അടുത്തിടെ കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുള്ളയനഗിരിയിലും സീതാലായനഗിരിയിലും ബാബാ ബുദ്ധന്‍ഗിരിയിലും നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. നിരവധി ആരാധകര്‍ ആ കാഴ്ച കാണാന്‍ എത്തിയിരുന്നു