കൊച്ചി: കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,645 രൂപയിലും പവന് 37,160 രൂപയിലുമാണ് ശനിയാഴ്ച ഉച്ച മുതൽ വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച രണ്ട് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയും രാവിലെ രേഖപ്പെടുത്തിയ ശേഷം ഉച്ചക്ക് ശേഷം വില വർധിക്കുകയായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം വർധിച്ചത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 4 ശതമാനത്തിന് സമീപം തുടരുന്നത് സ്വർണത്തിന് ഇന്നലെ മുന്നേറ്റം നിഷേധിച്ചു. ബോണ്ട് യീൽഡിന്റെ ചലനങ്ങൾ രാജ്യാന്തര സ്വർണ വിലയെ ഇന്നും നിയന്ത്രിക്കും. 1650 ഡോളറിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു.