തിരുവനന്തപുരം.ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാ തത്വങ്ങള്‍ അടിസ്ഥാനമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. സെനറ്റില്‍ നിന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി.
ആരും ആരെയും വിമര്‍ശിക്കാന്‍ പാടില്ലെന്നത് സമൂഹത്തിന് ചേര്‍ന്ന രീതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവിയുടെ കര്‍ത്തവ്യവും കടമയും എന്തെല്ലാമാണെന്ന് ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാര്‍ രാജി നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവര്‍ണ്ണര്‍ക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്. ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്നകാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് സാധുവല്ലെന്ന് മുഖ്യമന്ത്രി.
സെനറ്റില്‍ നിന്നും അംഗങ്ങളെ അയോഗ്യരാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല.സമൂഹത്തിന്റെ മുന്നില്‍ ആരും സ്വയം പരിഹാസ്യരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.