കോഴിക്കോട്. വയനാടിന് പോയ വിനോദയാത്രാ സംഘത്തിലെ അംഗം താമരശേരിയില്‍ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശാസ്താംകോട്ട വേങ്ങ പുളിന്താനത്ത് വടക്കതില്‍ മാധവന്‍പിള്ളയുടെ മകന്‍ അനില്‍കുമാര്‍(44)ആണ് മരിച്ചത്. നാല് കുടുംബങ്ങളിലെ സുഹൃദ് സംഘമാണ് ഞായറാഴ്ച മലമ്പുഴ നെല്ലിയാമ്പതിയിലും വയനാട്ടിലുമായി ട്രാവലറില്‍ യാത്രക്ക് പോയത്. നെല്ലിയാമ്പതിയില്‍ നിന്നും വയനാട്ടിലേക്കു പോകാനായി ചുരത്തിന് താഴെ താമരശേരി ചുങ്കത്തെ പെട്രോള്‍ പമ്പില്‍ എത്തിയപ്പോളാണ് സംഭവം.
വാഹനം ഇന്ധനംനിറയ്ക്കുകയും യാത്രക്കാര്‍ ടോയ്‌ല റ്റില്‍ പോകുകയും ചെയ്യുന്നതിനിടെ വയനാട്ടിലുള്ള ബന്ധുവിനോട് സംസാരിക്കുകയായിരുന്ന അനില്‍കുമാര്‍ പെട്ടെന്ന് തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ഇന്നു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.ഭാര്യ.രശ്മി(കവിത). മക്കള്‍.ദേവിക,വൈഖരി