മോഷണകുറ്റമാരോപിച്ച് ദളിത് യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി

Advertisement

വയനാട്. സുൽത്താൻ ബത്തേരിയിൽ മോഷണകുറ്റമാരോപിച്ച് ദളിത് യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിലെ ഗിരീഷിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോപണം തെറ്റെന്നും ഗിരീഷിനെ മർദിച്ചിട്ടില്ലെന്നുമാണ് ബത്തേരി പോലീസിൻ്റെ വിശദീകരണം.

അമ്പലക്കുന്ന് പ്രദേശത്തെ വീട്ടിൽ നടന്ന മോഷണക്കേസിലാണ് ബത്തേരി പൊലീസ് ഗിരീഷിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. സ്റ്റേഷനിൽ എത്തിയ ഗിരീഷിനെ കുറ്റമേൽക്കാൻ ആവശ്യപ്പെട്ട് എസ്ഐയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.

മർദനത്തിൽ കഴുത്തിന് പരുക്കേറ്റ ഗിരീഷ് നിലവിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദിച്ച് അവശനക്കിയ ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി വിട്ടുവെന്നും ഗിരീഷ്.

Advertisement

1 COMMENT

Comments are closed.