ബാലുശേരി. പതിമൂന്നുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർക്കോട് കീക്കാൻ മാലിക്കയിൽ റഫീക്ക് ഹുസൈനെയാണ് കോഴിക്കോട് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നുകാരൻ്റെ മാതാവുമായി പ്രണയം നടിച്ച് റഫീക്ക് പത്ത് പവൻ സ്വർണ്ണാഭരണം കൈക്കലാക്കിയിരുന്നു.
ഇത് കൊടുത്തു വിടാമെന്ന് പറഞ്ഞ് മകനെ കോഴിക്കോട് വിളിച്ചു വരുത്തി കാസർകോടേക്ക് തട്ടികൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് സംഭവം നടന്നത്. കോഴിക്കോട് ബീച്ചിൽനിന്നാണ് റഫീക്ക് ഹുസൈനെ കസ്റ്റഡിയിലെടുത്തത്.