തിരൂരങ്ങാടി: തീ തുപ്പുന്ന വ്യാളിയെപ്പോലെ ഒരു കാര്‍ , കാറിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം 44,250 രൂപ പിഴ ചുമത്തി.
അനധികൃത മോടി കൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹനഉടമയില്‍ നിന്നു പിഴ ഈടാക്കിയത്.
ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലില്‍ നിന്ന് തീ വരുന്ന രീതിയില്‍ മാറ്റം വരുത്തിയിരുന്നു. ഇതില്‍ നിന്നുള്ള തീ ഉപയോഗിച്ച് വിറക്, പേപ്പര്‍ എന്നിവ കത്തിക്കുന്നതും തീപറത്തി നിരത്തിലോടുന്നതും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടാണ് ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിച്ചത്.
തീവ്രത കൂടിയ ഹെഡ് ലൈറ്റ് വാഹനത്തിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങള്‍, എന്നിവയും ഘടിപ്പിച്ചിരുന്നു. ടയര്‍, സൈലന്‍സര്‍, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ വാഹനം യഥാര്‍ത്ഥ രൂപത്തിലാക്കി പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.