കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,635 രൂപയും പവന് 37,080 രൂപയും ഇന്ന് രേഖപ്പെടുത്തി.
നാല് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് യഥാക്രമം 4,655 രൂപയിലും 37,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ ആറു മുതൽ ഒൻപത് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡിന്റെ മുന്നേറ്റം സ്വർണത്തെ ഇന്നലെ വീണ്ടും തകർത്തു. 1600 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ. ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ സ്വർണം തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.