തിരുവനന്തപുരം: സർക്കാർ ജീവനക്കാരും അധ്യാപകരും കരുതിയിരിക്കുക. ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥർ ജോലി സമയത്ത് ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിച്ചാൽ ഇനി വിജിലൻസിന്റെ പിടിവീഴും. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഇത്തരം ഉദ്യോഗസ്ഥരെ കെണിയിലാക്കാൻ വിജിലൻസ് നടപടി തുടങ്ങി.
പോസ്റ്റ് ഇടുന്ന സമയം നോക്കി കുരുക്കിലാക്കും
വിദ്യാലയങ്ങളിലും ഓഫീസുകളിലും പ്രവൃത്തി സമയത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്ന ജീവനക്കാരെ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്യും. ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റ് ഇടുന്ന സമയം നോക്കിയാവും ഉദ്യോഗസ്ഥരെ വിജിലൻസ് വലയിലാക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ഇത്തരം വ്യാപകമായ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് വിജിലൻസിന്റെ ഈ നടപടി.
പരാതി അറിയിക്കാം
ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികൾ ഉൾപ്പെടെയുള്ള അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റ ശ്രദ്ധയിൽപ്പെടുത്താം. ടോൾ ഫ്രീ നമ്പറായ 1064 ലോ 8592900900, 9447789100 (വാട്സാപ്പ് നമ്പർ) നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2305393