സ്വർണവിലയിൽ ഇന്നും ഇടിവ്

Advertisement

ദീപാവലി പ്രമാണിച്ച് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷയേകി സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിവിലേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്.

ഇതോടെ ഗ്രാമിന് 4,625 രൂപയിലും പവന് 37,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4,635 രൂപയിലും പവന് 37,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.ഇപ്പോൾ കുറഞ്ഞു നിൽക്കുന്നുണ്ട് എങ്കിലും ദീപാവലി അടുത്തതോടെ സ്വർണത്തിന്റെ വിലയിൽ വർധന രേഖപ്പെടുത്തുമെന്ന പ്രതിക്ഷയിലാണ് വ്യാപാരികൾ

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റമാണ് സ്വർണത്തിന് വീണ്ടും വീഴ്ച നൽകിയത്. 14 വർഷത്തെ റെക്കോർഡ് ഉയരത്തിലെത്തിയ അമേരിക്കൻ ബോണ്ട് യീൽഡിന്റെ തുടർ ചലനങ്ങളിലാണ് സ്വർണത്തിന്റെ ഭാവിയും.

Advertisement