ഷെഫ് മോഹന്‍ലാലിനെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം

Advertisement

നടന വിസ്മയം മോഹന്‍ലാല്‍ സകലകലാവല്ലഭനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ പാചക പരിചയം പക്ഷേ വളരെ അടുപ്പമുള്ളവര്‍ക്കുമാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന കലയാണ്.പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പിന്നെ പ്രത്യേകം ക്ഷണിക്കുന്നവര്‍ക്കും മാത്രമേ അതിന്‍റെ ഭാഗ്യമുണ്ടാകാറുള്ളൂ.

അദ്ദേഹത്തിന്‍റെ അടുക്കളയില്‍ ലോകത്തെ പല അപൂര്‍വ രുചിഭേദങ്ങളുമൊരുക്കുന്ന ഉപകരണങ്ങളും കൂട്ടുകളുമുണ്ടാകും.

ഇക്കഴിഞ്ഞ അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ ജാപ്പനീസ് രുചിക്കൂട്ടൊരുക്കി മോഹൻലാൽ. ഷെഫ് മോഹൻലാൽ പാചക ക്ലാസ് എടുത്തപ്പോൾ എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ സുഹൃത്തായ സമീർ ഹംസയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ജാപ്പനീസ് കുക്കിങ് സ്റ്റൈലാണ് തെപ്പിനാക്കി, ഈ രീതിയിൽ വലിയ ചെമ്മീൻ പാചകം ചെയുന്നതു വിഡിയോയിൽ കാണാം.രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ജപ്പാനിൽ പ്രചരിച്ചിരുന്ന ഭക്ഷണരീതിയാണ് തെപ്പിനാക്കി. പരന്ന ഇരുമ്പ് ടേബിളിൽ പാചകം ചെയ്യുന്ന രീതിയാണ് തെപ്പി.

അത്യന്തം രുചികരമായി പെട്ടെന്നു മീൻ അല്ലെങ്കിൽ ഇറച്ചി പാകം ചെയ്ത് എടുക്കാന്‍ ഈ രീതിയിൽ‍ സാധിക്കും. തെർമോമിക്സ്ബ്ലെൻഡർ, മാംസ വിഭവങ്ങൾ പാകം ചെയ്യാനുള്ള ജപ്പാനീസ് തെപ്പിനാക്കി ഗ്രിൽ, റേഷണലിന്റെ കോമ്പിനേഷൻ ഓവൻ ഉൾപ്പെടുന്ന സജീകരണങ്ങൾ മോഹൻലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.

Advertisement