12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഭർത്താവിനും അമ്മയ്ക്കുമെതിരെ പരാതി

Advertisement

കോഴിക്കോട്: 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മങ്കട സ്വദേശിനിയാണ് ഭർത്താവിനും അമ്മയ്ക്കുമെതിരെ പരാതി നൽകിയത്. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ബത്തേരിയിൽവച്ച് കുഞ്ഞിനെ കണ്ടെത്തി.

കുടുംബവഴക്കിനെ തുടർന്നാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. പൂളക്കടവ് സ്വദേശി ആദിൽ, മാതാവ് സാക്കിറ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Advertisement