ദേശീയ അധ്യാപക പരിഷത്ത് വനിതാ സം​ഗമം

Advertisement

തൃശൂർ: ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന തല വനിതാ സംഗമം പദ്മശ്രീ ഡോ: മീനാക്ഷിയമ്മ ഉൽഘാടനം ചെയ്തു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം മേധാവി ഡോ: ലക്ഷ്മി ശങ്കർ മുഖ്യ പ്രഭാഷണം നടത്തി.

സ്ത്രൈണമായ അധികാരം എപ്പോഴും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണന്ന് അവർ അഭിപ്രായപ്പെട്ടു. അത് ഹൃദയത്തേ ചേർത്തു നിർത്തുന്നതിനൊപ്പം സമൂഹത്തിനെ ആർദ്രമാക്കുന്നതിനും കഴിയും. പ്രപഞ്ചമായി തീരാനുള്ള ശക്തിയെ മുഴുവൻ തന്റെ ഉദരത്തിൽ സംഭരിച്ച് അതിന് ദിശയും ചിന്തയും ബോധവും പ്രജ്ഞ്ഞയും ഉൺമയും ഊർജ്ജവും നൽകി പ്രപഞ്ചത്തിലേയ്ക്ക് തിരിച്ചു വിടുക എന്നൊരു വലിയ പ്രക്രിയ നടക്കുന്നത് സ്ത്രീയുടെ ഉള്ളിലാണ്. ഈ രൂപപ്പെടൽ നടക്കുന്നത് സ്ത്രീയുടെ ഉദരത്തിലാണെങ്കിൽ അത് പുരുഷന്റെ ഹൃദയത്തിലാണ്. സ്നേഹം കൊണ്ട് കരുതിവയ്ക്കുന്ന, മനസ്സുകൊണ്ട് സംരക്ഷിക്കുന്ന , ഒരു വലിയ കരുത്ത് രൂപപ്പെടുന്ന ,ആശയം രൂപപ്പെടുന്ന പ്രകിയയാണത്. അതുകൊണ്ട് തന്നെ ഭാരത ചരിത്രത്തിൽഎല്ലാ തലങ്ങളിലും ഉള്ള സ്ത്രീ വായനകളിൽ സ്ത്രീ കയ്യാളിയിരുന്ന അധികാരങ്ങളിൽ ശക്തികേന്ദ്രത്തിന്റെയും സ്നേഹത്തിന്റെയും വാൽസല്യത്തിന്റെയും കാരുണ്യത്തിന്റെയും അൻപിന്റെയും ആർദ്രതയുടെയും ഭാവങ്ങളുണ്ടായിരുന്നു. ഒപ്പം ലാവണ്യാനുഭൂതിയുടെ ഒരു തികവു കൂടി ഉണ്ടായിരുന്നു. സുന്ദരികളായി സ്വയം ആത്മവിശ്വാസത്തോടെ പുറത്തുവരുന്നതിൽ എപ്പോഴും സന്തോഷിക്കണം. ഒരേ വിഷയത്തെ സ്ത്രീയും പുരുഷനും കൈകാര്യം ചെയ്യുന്നത് രണ്ട് തരത്തിലാണ്. വേദകാലം മുതലുള്ള സ്ത്രീ വായനകളിൽ രണ്ടു ഭാവങ്ങളുണ്ട്. ശക്തിയുടെയും വാൽസല്യത്തിന്റെയും നിഗ്രഹിക്കല ന്റെയും തലോടലിന്റെയും അധർമ്മത്തിനെതിരെ അടരാടലിന്റെ യും ചേർത്തു നിർത്തലിന്റെയും തുടങ്ങി ഇരു ഭാവങ്ങളും ഒരുമിച്ചു ചേർന്നതാണ്. ഈ പാരമ്പര്യത്തിന്റെ പിൻമുറക്കാരായി വേണം ആധുനീക സ്ത്രീ രൂപപ്പെടേണ്ടത്. കുടുംബത്തിലായാലും, ഉദ്യോഗത്തിലായാലും പൊതുപ്രവർത്തനത്തിലായാലും ഇത്തരത്തിലുള്ള പുനർവായനയാണ് ഉണ്ടാകേണ്ടത് . മാതൃത്വത്തിന് ഇത്രയും പ്രാധാന്യമുള്ള മറ്റൊരു സംസ്കാരവുമില്ല

എലൈറ്റ് ഇൻ്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടന്ന സംഗമത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലധികം വനിതാ അധ്യാപകർ പങ്കെടുത്തു. ഡോ :ടി.എൻ സരസു അധ്യക്ഷത വഹിച്ചു.എൻ ടി യു സംസ്ഥാന പ്രസിഡൻ്റ് പി.എസ് ഗോപകുമാർ, തേക്കിൻകാട് ഡിവിഷൻ കൗൺസിലർ പുർണ്ണിമ സുരേഷ്, പി.ശ്രീദേവി, കെ .വി അജിത്കുമാർ ടി. അനുപ് കുമാർ ,കെ .ഗീത തുടങ്ങിയവർ സംസാരിച്ചു

Advertisement