കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചു കാര്‍ ഓടിച്ചിരുന്ന കൊല്ലം സ്വദേശി മരിച്ചു

Advertisement

അമ്പലപ്പുഴ: കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചു കാര്‍ ഓടിച്ചിരുന്ന കൊല്ലം സ്വദേശി മരിച്ചു. അഞ്ചല്‍ അയിരനല്ലൂര്‍ വേരൂര്‍ പ്രിന്‍സാ(35)ണ് മരണമടഞ്ഞത്.

ദേശീയ പാതയില്‍ നീര്‍ക്കുന്നം ഇജാബ മസ്ജിദിനു സമീപം ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്കു പോയ പാഴ്സല്‍ ലോറിയും എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ പ്രിന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇദ്ദേഹം ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുെകാടുത്തു.