മമ്മൂട്ടിയുടെ യൗവന രഹസ്യമറിയാമോ

Advertisement

മമ്മൂട്ടിയുടെ സൗന്ദര്യവും ഊര്‍ജ്ജവും എപ്പോഴും വാര്‍ത്തയാണ്. പ്രത്യേകിച്ചുംമമ്മൂട്ടിക്കു ചുറ്റും കാലം മരവിച്ചു നില്‍ക്കുകയാണെന്ന തിരിച്ചറിവുണ്ടായതോടെ അദ്ദേഹത്തിന്റെ ശീലങ്ങളെ പുകഴ്ത്താത്ത മാദ്ധ്യമങ്ങളില്ല. .

സൗന്ദര്യത്തോടൊപ്പം ആരോഗ്യസംരക്ഷണത്തിലും കണിശത നിലനിറുത്തുന്നതാണ് മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യം. അതുകൊണ്ടുതന്നെയാണ് 71 വയസിലും ആകാരം മാറ്റമില്ലാതെ തുടരാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്. എന്നാല്‍ അവ അല്‍പമെങ്കിലും അറിഞ്ഞ് അനുകരിക്കാന്‍ ശ്രമിക്കുന്ന മലയാളികള്‍ഏറെ.

കൃത്യമായി ഒാരോ ദിവസവും തന്റെ ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുന്നയാളാണ് മമ്മൂട്ടി. ഭക്ഷണത്തിലും ശീലത്തിലും ആ കൃത്യത അദ്ദേഹം ഉറപ്പു വരുത്തുന്നുണ്ട്. അമിത വ്യായാമമില്ല. സെലക്ടറ്റഡ് വ്യായാമമാണ് അദ്ദേഹത്തിന്റെ രഹസ്യം.

വീട്ടിലെ ജിം. മമ്മൂട്ടിയുടെ ആവശ്യകത അനുസരിച്ചാണ് വീട്ടിലെ ജിം പോലുംസെറ്റ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന് ഗുണമില്ലാത്ത ഒരു വ്യായാമവും ചെയ്യാറില്ല. അത് മമ്മൂട്ടിക്ക് നിര്‍ബന്ധമുള്ള കാര്യം കൂടിയാണ്. വലിയ ജിം ആണ് പുതിയ വീട്ടിലുള്ളത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍ദേശമനുസരിച്ചാണ് ആ ജിം നിര്‍മ്മിച്ചിട്ടുള്ളത്.

എല്ലാവരെയും പ്രോത്സാഹിപ്പിക്കും. സഹപ്രവര്‍ത്തകരെ പലരെയും വര്‍ക്ക് ഔട്ട് ചെയ്യിക്കാന്‍ മമ്മൂക്ക പ്രോത്സാഹിപ്പിക്കും. അടുത്തിടെ മമ്മൂട്ടിയുടെ ജിംട്രയിനര്‍ വിപിന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹത്തിന് വ്യായാമത്തോടുള്ള അര്‍പ്പണ മനോഭാവം എടുത്തു പറഞ്ഞിട്ടുണ്ട്. ശരീരസൗന്ദര്യത്തില്‍ ഊന്നല്‍ വേണ്ട വേഷങ്ങള്‍ ചെയ്ത സമയത്ത് അതിനായി പ്രത്യേക വ്യായാമവും പ്രോട്ടീന്‍ പൗഡറും ഒക്കെ ഉപയോഗിച്ചു. എന്നാല്‍ ഇത് പിന്നീട് മാറ്റി.കോവിഡ് കാലത്ത് അതിനുശേഷം എങ്ങനെയെന്നാണ് മമ്മൂട്ടി ചിന്തിച്ചത്. ഒഴിവു സമയത്ത് സിനിമകാണല്‍,പാട്ടുകേള്‍ക്കല്‍ എന്നിവയ്ക്ക് സമയം മാറ്റിവയ്ക്കും. ഷൂട്ടിന്‍റെ ഇടവേളയില്‍ പുതിയ തലമുറയുടെ റീല്‍സ് കാണാനും വിലയിരുത്താനും സമയം കണ്ടെത്താറുണ്ട്.


അമിത ഭക്ഷണമില്ല.കാര്‍ബോഹൈഡ്രേറ്റ്സ്, ചോളം, ഓട്സ് എന്നിവയാണ് മമ്മൂട്ടി കഴിക്കുക. ഒരു കാലത്ത് ഓട്സ് കൂടുതല്‍ കഴിച്ചുകൊണ്ടിരുന്നു പിന്നീട് മില്ലെറ്റ്സ് അഥവാ ചോളത്തിലേക്ക് മാറി. സ്‌ളോ റിലീസിംഗ് കാര്‍ബോയാണ് ഇപ്പോള്‍ ഭക്ഷണ ശീലം. ഇന്‍സുലിന്‍ അധികരിക്കാത്ത ആഹാരമാണത്. പച്ചക്കറികളും അദ്ദഹത്തിന്റെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുന്നവയാണ്. പ്രോട്ടീന്‍ സമ്ബുഷ്ടമായ മുട്ട, മത്സ്യം എന്നിവയാണ് മറ്റൊരു വിഭാഗം. ചിക്കന്‍ ഇപ്പോള്‍ അധികം കഴിക്കാറില്ല.

എന്ത് ഭക്ഷണം കഴിക്കണം, എത്ര നേരം ഉറങ്ങണം എന്നൊക്കെ മമ്മൂക്ക യുവതാരങ്ങളെയടക്കം പലരേയും ഉപദേശിക്കാറുണ്ട്.