കൊച്ചി:സ്‌നേഹിച്ച യുവാവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ യുവതി കൈ ഞരമ്ബ് മുറിച്ച ശേഷം പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ (21) ആണ് മരിച്ചത്.
പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം. കുറിപ്പ് എഴുതിവച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്.
ഇടപ്പള്ളി കുന്നുംപുറത്ത് ഒരു വിവാഹത്തിന് പങ്കെടുചത്തശേഷമാണ് ആത്മഹത്യ.
കൈ ഞരമ്ബ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. അനൂജയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.