ഓടിക്കൊണ്ടിരിക്കവെ ലോറിയ്ക്ക് തീപിടിച്ചു

Advertisement

കോഴിക്കോട്. തൊണ്ടയാട് ഓടിക്കൊണ്ടിരിക്കവെ ലോറിയ്ക്ക് തീപിടിച്ചു. ഒഴിഞ്ഞ ഗ്യാസ്‌ സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. പോലീസും ഫയർ ഫോഴ്സും എത്തി തീയണച്ചു.

രാവിലെ എട്ടുമണിയോടെ തൊണ്ടയാട് ബൈപാസിലെ മേൽപ്പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. രാമനാട്ടുകര ഭാഗത്തേക്ക്‌ പോവുകയായിരുന്നു ലോറി. ഡ്രൈവറുടെ ക്യാബിനിന്റെ അടിയിലാണ് തീപിടിച്ചത്. ഉടൻ തന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.