ഉഷ സ്കൂളിലെ പരിശീലക തൂങ്ങി മരിച്ചനിലയിൽ

Advertisement

കോഴിക്കോട്: ബാലുശ്ശേരി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ പരിശീലക ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ. തമിഴ്നാട് സ്വദേശിനിയായ അസിസ്റ്റന്റ് കോച്ച് ജയന്തി (22) ആണ് മരിച്ചത്.

ഇന്നു രാവിലെ അഞ്ചിനാണ് ജയന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബാലുശേരി പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.