മോഹൻലാലിന്റെ പുത്തൻ 5 സ്റ്റാർ കാരവാന്റെ തകർപ്പൻ വിഡിയോയുമായി ആശിർവാദ് സിനിമാസ്

Advertisement

മോഹൻലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പുറത്തിവിട്ട് ആശിർവാദ് സിനിമാസ്. താരങ്ങളുടെ കാരവന്‍ പുതിയ കാര്യമല്ലെങ്കിലും താരങ്ങളില്‍ താരമായ ലാലേട്ടന്റെ കാരവന്‍ ഒന്നു വേറെയാണ് അതിനാലാണ് ഈ കാരവന്‍ ഇറങ്ങും മുമ്‌പേ വാര്‍ത്തയായത്. ഇപ്പോഴിതാ കാരവന്റെ വിഡിയോ ആശീര്‍വാദ് സിനിമാസ് പുറത്തുവിട്ടത് പുത്തന്‍ സിനിമയുടെ ടീസറിനേക്കള്‍ ആഘോഷിക്കപ്പെടുകയാണ്. കാരവന്റെ ഇന്റീയറിന്റെയും എക്‌സ്റ്റീരിയറിന്റെയും വിഡിയോ ആണ് പുറത്തുവന്നത്. ലിവിംങ് റൂമിന്റെയും മേക്കപ് റൂമിന്റെയും ദൃശ്യങ്ങള്‍ ഇതിലുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്നു വരുന്ന വലിയ ടിവി,ഫ്രിഡ്ജ് എന്നിവയുണ്ട്. വാഷ് റൂമും പ്രത്യേകമുണ്ട്. ഇന്റീയര്‍ ഡിസൈന്‍ മോഹിപ്പിക്കുന്ന സൗന്ദര്യത്തോടെ അത്യാര്‍ഭാടത്തോടെയാണുള്ളത്. വലിയ ക്രൂയിസ് ഷിപ്പുകളിലെ ഒരു മുറിയില്‍ എത്തപ്പെട്ട പ്രതിതിയാണുള്ളത്.

നേരത്തെ കാരവാനിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ബ്രൗൺ നിറത്തിലുള്ള വാഹനത്തിന് മനോഹര ഗ്രാഫിക്സും നൽകിയിട്ടുണ്ട്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടർ 4ഡി34ഐ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.

വാഹനം ക്ഷേത്രത്തില്‍ പൂജിച്ച് ഇറങ്ങുന്നതിന്‍റെയും ലാലേട്ടന്‍ അതിലേക്ക് കയറുന്നതിന്‍റെയും ഗ്രാമീണ ഭംഗിയിലൂടെ കാരവാന്‍ ഒഴുകി നീങ്ങുന്നതിന്‍റെയും വിഡിയോ ആണുള്ളത്.