വയനാട്. നാടിനെ ഒരുമാസമായി കിടുകിടെ വിറപ്പിച്ച കടുവ കൂട്ടിലായി ; ചീരാലിൽ വളർത്തു മൃഗങ്ങളെ അക്രമിച്ച് കൊന്ന കടുവയെ ഒടുവില്‍ പിടികൂടി. പഴൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചെ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ മറ്റൊരു കടുവ കൂടിയുണ്ടെന്ന സംശയം നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്.
പുലർച്ചെ മൂന്നു മണിയോടെ ഒരു പശുവിനെ കൂടി കടുവ കൊന്നു. എന്നാല്‍ വീട്ടുകാര്‍ ബഹളംവച്ചതോടെ ഇതിനെ ഉപേക്ഷിച്ച് കടക്കേണ്ടി വന്നു. പിന്നാലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടു. 10 വയസ് പ്രായമുള്ള ആൺ കടുവയാണ് പിടിയിലായത്. വനപാലക സംഘമെത്തി കടുവയെ ബത്തേരിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഒരുമാസമായി ശ്വാസമടക്കി പിടിച്ചാണ് നാട് കഴിയുന്നത്.
ജനം പുറത്തിറങ്ങുന്നത് ശ്രദ്ധിച്ചുമാത്രം 14 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ഉത്തരമേഖല CCF ന്റെ നേതൃത്വത്തിൽ ഉന്നത വനം വകുപ്പ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കടുവയെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ആശങ്കയൊഴിഞ്ഞതിൽ സന്തോഷമെന്ന് നാട്ടുകാർ എന്നാല്‍ ഇനിയും കടുവ പുറത്തുണ്ടോ എന്ന ആശങ്കയുണ്ട്. വനമേഖലയോട് അടുത്ത സ്ഥലമാണ് ചീരാല്‍. കടുവകള്‍ കാടിറങ്ങുന്നത് തടയാനാവണം, നാട്ടുകാര്‍ പറയുന്നു.
ചീഫ് വെറ്റിനറി സർജൻ. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം കടുവയ്ക്ക് പ്രാഥമിക ചികിത്സ നൽകി. വിശദ പരിശോധനയ്‌ക്ക് ശേഷം ഇരകളെ വേട്ടയാടാനുള്ള കഴിവുണ്ടെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ വനത്തിൽ തുറന്നു വിടൂ…