കാന്താര സിനിമയിലെ ‘വരാഹരൂപം…’ ഗാനം ഉപയോഗിക്കാനാവില്ലെന്ന് കോടതി

Advertisement

കോഴിക്കോട്. കാന്താര സിനിമയിലെ ‘വരാഹരൂപം…’ ഗാനം ഉപയോഗിക്കാനാവില്ലെന്ന് കോടതി. ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണത്തിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേത് ആണ് ഉത്തരവ്. തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ കാന്താരയിലെ ഗാനം ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.
കാന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് തൈക്കുടം ബ്രിഡ്ജിന്റെ ആരോപണം. കാന്താരയുടെ സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നിവരെ ഈ ഗാനം ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കി. ഗാനം സ്ട്രീം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റഫോമുകളായ ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവൻ എന്നിവയ്ക്കും വിലക്കുണ്ട്.
2016ൽ തൈക്കൂടം ബ്രിഡ്ജ് പുറത്തിറക്കിയ 9 പാട്ടുകളുള്ള ആൽബത്തിന്റെ ടൈറ്റിൽ ട്രാക്കായിരുന്നു നവരസം.

Advertisement