തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് സൂചന. അതേസമയം മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല. ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.