സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു

Advertisement

മലപ്പുറം. പെരിന്തൽമണ്ണ കൊടികുത്തി മലക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം. പെരിന്തൽമണ്ണ സ്വദേശികളായ അക്ഷയ് (19)ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. കൊടികുത്തി മല സന്ദർശിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത് . സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വി രമേശന്റെ മകനാണ് അക്ഷയ്. പെരിന്തൽമണ്ണ കാവുങ്ങൽവീട്ടിൽ ബിന്ദുവിന്റെ മകനാണ് ശ്രേയസ്.
കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ വള്ളൂരാൻ വീട്ടിൽ റഷീദിന്റെ മകൻ നിയാസ് (19) പരിക്കേറ്റ് ചികിത്സയിലാണ്.