ഗവർണറുടെ നടപടികൾ ഭരണ ഘടന വിരുദ്ധമെന്നും,ഫെഡറൽ തത്വങ്ങൾക്ക് എതിരെന്നും സിപിഎം വിലയിരുത്തല്‍, ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം,ഗവർണർ

Advertisement

ന്യൂഡെല്‍ഹി . ഗവർണർക്കെതിരെ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ചകൾ തുടരുന്നു.ഗവർണക്കെതിരെ ജനകീയ പ്രതിഷേധങ്ങൾക്കപ്പുറം കടുത്ത നീക്കങ്ങളിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ നിർണ്ണായക തീരുമാനം കേന്ദ്ര കമ്മറ്റിയിൽ ഉണ്ടാകും. രാജി ആവശ്യപ്പെട്ടതിൽ ഒരു വിവാദമില്ലെന്നും തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പ്രതികരിച്ചു.

ഗവർണറുടെ നടപടികൾ ഭരണ ഘടന വിരുദ്ധമെന്നും,ഫെഡറൽ തത്വങ്ങൾക്ക് എതിരെന്നുമാണ് ഇന്നലെയും ഇന്നും നടന്ന ചർച്ചകളിൽ സിപിഎം കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ.

വിഷയം ദേശീയ കാഴ്ചപ്പാടിലാണ് വിലയിരുത്തേണ്ടത് എന്നാണ് കേന്ദ്ര കമ്മറ്റിയുടെ പൊതു വികാരം.

ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടുന്നത് അടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് കടക്കാണോ എന്ന് കേന്ദ്ര കമ്മറ്റി ചർച്ച ചെയ്തു തീരുമാനം എടുക്കും.

അതേസമയം കേരളത്തിലേതു ഏറ്റുമുട്ടലും വിവാദവും അല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നുമുള്ള വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രംഗത്ത് വന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 11 വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമാണ്. വി.സിമാരുടെ യോഗ്യതയിലല്ല. അവരുടെ നിയമന രീതിയിലാണ് ചട്ട ലംഘനം കണ്ടെത്തിയത്. നിസാര തകര്‍ക്കങ്ങളില്‍ ഏര്‍പ്പടാനില്ലെന്നും,കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നും
ഗവർണർ വ്യക്തമാക്കി.