തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഗ്രീഷ്മയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ എഴരയോടെ ഗ്രീഷ്മ ബാത്ത്റൂമില്‍ പോകണമെന്നാവശ്യപ്പെട്ടു. ബാത്ത്റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി എടുത്തു കുടിക്കുകയായിരുന്നു. പിന്നീട് ചര്‍ദ്ദിലിനെ തുടര്‍ന്നാണ് ഇവരെ പോലീസ് ആശുപത്രിയിലെത്തിച്ചത്.