ബസ് ജീവനക്കാരനായ സുഹൃത്തിന്‍റെ കൈത്തണ്ട മുറിച്ച് 15കാരി ബസ് സ്റ്റാന്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

കോഴിക്കോട്. താമരശ്ശേരിയിൽ ഇരുപത്കാരൻ്റെ കൈ മുറിച്ച ശേഷം പതിനഞ്ചുകാരി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരി ബസ് സ്റ്റാൻഡിൽ നട്ടുച്ചയ്ക്കാണ് സംഭവം നടന്നത്.

കോടഞ്ചേരി സ്വദേശി സജിത്തിനാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ബസ് ജീവനക്കാരനായ സജിത്ത് പെൺക്കുട്ടിയുമായി നേരത്തെ അടുപ്പത്തിലായിരുന്നു. ബന്ധം വേർപിരിഞ്ഞതിലെ ദേഷ്യമാണ് ആക്രമണത്തിന് കാരണം. യൂണിഫോമിൻ്റെ പോക്കറ്റിൽ കരുതിയ ബ്ലേയ്ഡ് ഉപയോഗിച്ച് പെൺക്കുട്ടി സജിത്തിൻ്റെ ഇടത് കൈത്തണ്ട മുറിച്ചു. തുടർന്ന് സ്വയം കൈ ഞെരമ്പ് മുറിക്കുകയായിരുന്നു. ഓടിക്കൂടിയ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

താമരശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.