പോക്സോ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ബന്ധുക്കള്‍ മോചിപ്പിച്ചു

Advertisement

പത്തനംതിട്ട. പോക്സോ കേസ് പ്രതി കാട്ടൂർ പേട്ടയിൽ വെച്ച് കുന്നിക്കോട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി.പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ബന്ധുക്കള്‍ മോചിപ്പിച്ചതാണെന്ന് വ്യക്തമായി. പ്രതിയായ സിറാജിനെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് പൊലീസ് എത്തിയ സ്വകാര്യ കാറിൽ നിന്ന് ബലമായി മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കാറിന്‍റെ പിന്നിലെ സീറ്റിൽ ഒപ്പം ഇരുന്ന എസ്.ഐ ഫൈസലിനെ ആക്രമിച്ചാണ് പ്രതിയെ രക്ഷപ്പെടുത്തിയത്. വാഹനത്തിന്‍റെ ഇരു വാതിലുകളും തുറന്ന കുടുംബാംഗങ്ങൾ ഒരു ഭാഗത്ത് നിന്ന് കൂട്ടംചേർന്ന് സിറാജിനെ പുറത്തേക്ക് വലിക്കുകയും മറ്റൊരു ഭാഗത്ത് നിന്ന് ഇയാളുടെ സഹോദരി പൊലീസ് ഉദ്യോഗസ്ഥനെ എതിർഭാഗത്തേക്ക് വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.