കേരളത്തില്‍ നല്ലമാര്‍ക്കറ്റുണ്ടായിരുന്ന പാളയംകോടന്‍പഴം ഇപ്പോള്‍ആര്‍ക്കുംവേണ്ട. കേരളത്തിലെ ഏതാണ്ട് എല്ലാ ഭൂമേഖലയിലും നല്ലരീതിയില്‍ തഴച്ചുവളരുകയും സാമാന്യം നല്ല ഫലം തരികയും ചെയ്തിരുന്ന പാളയം കോടന്‍ ചായക്കടകളിലെ അവിഭാജ്യഘടകമായിരുന്നു. ആ കാര്‍ഷിക വിള ഇപ്പോള്‍ ആര്‍ക്കും വേണ്ട, എന്നല്ല കര്‍ഷകര്‍ കുലവെട്ടിപഴുപ്പിച്ച് തനിയെ തിന്നു തീര്‍ക്കണം എന്നായി,അല്ലെങ്കില്‍ പക്ഷികള്‍ക്കും വാവലിനും അണ്ണാനുമായി വെറുതേ വിടുകയാണ്. സ്വന്തം കൃഷിയിടത്തിലെ കുള പഴുപ്പിച്ച് ബസ് സ്റ്റോപ്പില്‍ കെട്ടിത്തൂക്കിയ കര്‍ഷകനെപ്പറ്റി വന്ന ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയം, കൃഷിപാഠം ഗ്രൂപ്പില്‍ ഹാരിസ് ഹൊറൈസന്‍ നല്‍കിയ പോസ്റ്റ്
കേരളത്തിലെ മസൂരി പഴം അഥവാ പാളയംകോടൻ പഴം കൃഷി ചെയ്യുന്ന കർഷകൻറെ ദയനീയ അവസ്ഥ മനസ്സിലാക്കുന്ന ഒരു ദയനീയ ഫോട്ടോയാണ് ഇത് !!
ആർക്കും മസൂരി പഴം വേണ്ട ഒരു കടയിൽ ചെന്നാലും എട്ടുരൂപ ഒമ്പത് രൂപയിൽ വിലയിൽ ഈ സാധനം എടുക്കാൻ ആളില്ലഎന്നാൽ ആ വില തന്നോളൂ എന്ന് പറഞ്ഞാലോ അതിനും കടക്കാർക്ക് വേണ്ട കാരണം വാങ്ങാൻ ആളില്ല.!!
അങ്ങനെ വഴിപോക്കർ തിന്നട്ടെ എന്ന് വിചാരിച്ച് വെങ്ങാട് ബസ്റ്റോപ്പിൽ തൂക്കി പോയിരിക്കുകയാണ് ഒരു കർഷകൻ !
കടപ്പാട്. കൃഷിപാഠം. ഫേയ്സ് ബുക്ക്