സ്വീഡനില്‍നിന്നും വാവയ്ക്ക് വിളിയെത്തി, രാജവെമ്പാല കൂട്ടിലെത്തി

Advertisement

തിരുവനന്തപുരം. വാവയെപ്പറ്റി സ്വീഡനിലെ രാജവെമ്പാലയെ ആര് വിവരം ധരിപ്പിച്ചു എന്ന വല്ലാത്ത ചോദ്യമാണ് ഇപ്പോള്‍ ചര്‍ച്ച. കഥയിങ്ങനെ
സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്്ഹോമിലെ ഡിയോഗാര്‍ഡന്‍ ദ്വീപിലെ സ്‌കാന്‍സെന്‍ മൃഗശാലയിലെ അക്വേറിയത്തില്‍നിന്നാണ് രാജവെമ്പാല ഹൗഡിനി ചാടിപ്പോയത്.

ഇതിനിടെ സ്വീഡിഷ് പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പാമ്പിനെ കണ്ടെത്തലാണ് തന്റെ ഇപ്പോഴത്തെ തലവേദനയെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസിലെ മലയാളിയായ സുഹൃത്തിനോടു യാദൃശ്ചികമായി പറഞ്ഞിരുന്നു. അപ്പോഴാണ് ഏതു പാമ്പിനെയും തേടിപ്പിടിക്കാന്‍ കഴിവുള്ള വാവ സുരേഷിനെപ്പറ്റി അദ്ദേഹം പൊലീസ് ഉദ്യാഗസ്ഥനോട് പറയുന്നത്. കൂട്ടില്‍നിന്നും 22ന് അപ്രത്യക്ഷമായ ഹൗഡിനി എന്ന രാജവെമ്പാലയായിരുന്നു തലവേദന. കൂടിനുമുകളിലെ ബള്‍ബ് ഘടിപ്പിച്ച ഭാഗത്തുകൂടിയാണ് ഹൗഡിനി തടവു ചാടിയതെന്നു വ്യക്തമായി.


എക്‌സറേ മെഷീനുകള്‍ ഉപയോഗിച്ച പരിശോധനയില്‍ മതിലിനിടയിലെ വിള്ളലിലാണ് പാമ്പ് ഉള്ളതെന്നു കണ്ടെത്തി പക്ഷേ പുറത്തെത്തിക്കുന്നത് അപകടകരമായിരുന്നു. അതോടെ വാവയെ വിളിക്കാന്‍ നിര്‍ദ്ദേശം വച്ചു.
വാവയെ സ്വീഡനിലെത്തിക്കാന്‍ നീക്കം നടക്കുന്നതിനിടെ എങ്ങനെയാണോ എന്തോ ഹൗഡിനി തിരിച്ചു കൂട്ടിലെത്തി. ഹൗഡിനി തനിയെ തിരിച്ചുകയറി എന്നു വിശ്വസിക്കാനാവില്ല. എങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. വാവ വന്നാല്‍ കളിമാറും എന്ന് അറിഞ്ഞാണോ ഹൗഡിനി തിരിച്ചു കൂട്ടിലെത്തിയതെന്ന് ന്യായമായും സംശയിക്കേണ്ടതാണ്.

Advertisement