നിങ്ങളറിഞ്ഞോ ​പാചകവാതക ബുക്കിം​ഗിലെ ഈ മാറ്റങ്ങൾ

Advertisement

: സംസ്ഥാനത്ത് ഗ്യാസ് ബുക്ക് ചെയ്യുന്നതിന് നവംബർ ഒന്നുമുതൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പോളിസികൾക്ക് കെ വൈസി, ഒടിപി, ജിഎസ്ടിക്ക് കോഡ് തുടങ്ങിയ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നത്.

പോളിസികൾക്ക് കെ വൈസി

ഇൻഷുറൻസ് പോളിസികൾക്ക് കെ വൈസി നിർബന്ധമാണ്. എല്ലാ ആരോഗ്യ, ജനറൽ ഇൻഷുറൻസ് പോളിസികൾക്കും കെ വൈസി നിർബന്ധമാണെന്ന് ഐആർഡിഎ വ്യക്തമാക്കുന്നു.

ഗ്യാസിന് ഒടിപി

നവംബർ ഒന്നുമുതൽ എൽപിജി സിലിണ്ടർ വീട്ടുപടിക്കൽ വിതരണം ചെയ്യുമ്പോൾ ഉപഭോക്താവ് ഒടിപി കൈമാറണം. എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ ഉപയോക്താവിന് ഒടിപി നമ്പർ ലഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി നൽകുന്നത്.

ജിഎസ്ടിക്ക് കോഡ്

അഞ്ചുകോടിയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർ ജിഎസ്ടി റിട്ടേണിൽ നിർബന്ധമായി എച്ച്എസ്എൻ കോഡ് നൽകണം. നാലക്ക നമ്പറാണ് എച്ച്എസ്എൻ കോഡ്.

Advertisement