ആലുവ. സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. 73 കാരിയായ ആലുവ സ്വദേശി കുഞ്ഞമ്മ തോമസ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടുകൂടിയായിരുന്നു ആലുവ ബൈപ്പാസിൽ അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കുഞ്ഞമ്മയെ ഇടിച്ചിടുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എറണാകുളം ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘സജിമോൻ’ എന്ന ബസ് ആണ് ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ
നിഖിലിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്.