അഛനുപിന്നാലേ മകനും യാത്രയായി, കാര്‍ കിണറ്റില്‍ വീണ ദുരന്തം നടന്നത് മകനെ ഡ്രൈവിംങ് പഠിപ്പിക്കുമ്പോള്‍

Advertisement

കണ്ണൂര്‍: മകനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കാര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറക്കവേ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ അപകടത്തില്‍ മരണം രണ്ടായി.

കാറുടമയായ കറുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ താരമംഗലം മത്തായിക്കുട്ടി (55) രാവിലെ മരണമടഞ്ഞിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്തായിക്കുട്ടിയുടെ മകന്‍ വിന്‍സ് (19) ആണ് ഉച്ചകഴിഞ്ഞ് മരിച്ചത്.

ഇന്നു രാവിലെ 10.20 ഓടെയായിരുന്നു അപകടം.മകനെ കാര്‍ പഠിപ്പിക്കുന്നതിന് ശ്രമിക്കുമ്പോഴാണ് അപകടം. കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് കിണറിന്റെ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് പതിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും തളിപറമ്ബില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സുമാണ് മാത്തുക്കുട്ടിയെയും വിന്‍സിനെയും പുറത്തെടുത്തത്. തൊട്ടടുത്ത ആലക്കോട് സഹകരണ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മാത്തുക്കുട്ടി മരണമടയുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന വിന്‍സിനെ പുറത്തെടുക്കാന്‍‍ വൈകി. ഇന്നു വൈകിട്ട് മൂന്നരയോടെ വിന്‍സും മരണത്തിന് കീഴടങ്ങി

കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി. ബിഷപ്പിന്റെ കാര്‍ സഹോദരന് നല്‍കുകയായിരുന്നു. ഇതാണ് അപകടത്തില്‍പ്പെട്ടത്. വിന്‍സിന് നഴ്സിങ് അഡ്‌മിഷന്‍ കിട്ടി അടുത്ത ദിവസം പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

Advertisement