മറയൂർ. ചിന്നാറിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
അക്ബർ അലിയുൾപ്പെട്ട മൂന്നംഗ സംഘം അവധിയാഘോഷത്തിന് മറയൂരിലേക്ക് വരും വഴിയാണ് ചിന്നറിൽ വച്ച് കാട്ടാനയുടെ മുന്നിൽപ്പെടുന്നത്. റോഡിൽ നിലയുറപ്പിച്ച ആനയെ കണ്ട് വാഹനം നിർത്തി. കാട്ടാന പാഞ്ഞടുത്തതോടെ വാഹനത്തിൽ നിന്നും മൂന്നുപേരും ഇറങ്ങിയോടി. ഇതിനിടെ പിന്നാലെ എത്തിയ കാട്ടാന അക്ബറലിയെ ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ അക്ബറാലി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിനുശേഷം കാട്ടാന ഇതേ സ്ഥലത്ത് തന്നെ നിലയുറപ്പിച്ചു. ഇതോടെ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. പോലീസും വനപാലകരും സ്ഥലത്തെത്തി കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്തി ഓടിച്ചു.
file picture