സ്വർണവില വീണ്ടും ഇടിഞ്ഞു

Advertisement

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉയർന്നു നിന്ന സ്വർണവിലയാണ് വ്യാഴാഴ്ച കുറഞ്ഞത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞു നിന്നതിനു ശേഷം ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 4,685 രൂപ നിരക്കിലും പവന് 37,480 രൂപ നിരക്കിലുമാണ് വ്യാപാരം നടന്നത്.

ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. അതേ സമയം രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്കുയർത്തൽ അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയത് സ്വർണത്തെ വീണ്ടും വീഴ്ത്തി. 1620 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന സ്വർണം ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

Advertisement