റെയിൽവെ ട്രാക്കിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Advertisement

കോഴിക്കോട്. ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് താഴെ റെയിൽവെ ട്രാക്കിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് രാത്രി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിനടിയിലാണ് വൻ ഗർത്തം കണ്ടെത്തിയത്. റെയിൽവെ അധികൃതർ എത്തിയാണ് കുഴി അടച്ചത്. മാവേലി എക്സ്പ്രസും ചെന്നൈ മെയിലും ഒരു മണിക്കൂർ വൈകി യാത്ര പുനരാരംഭിച്ചു.