വെള്ളത്തിലുള്ള മെസ്സിയെ വെല്ലുവിളിച്ച് കരയില്‍ നെയ്മര്‍, പുള്ളാവൂരില്‍ കട്ടൗട്ട് പോരാട്ടം

Advertisement

കോഴിക്കോട് .പുഴയുടെ നടുവിലെ മെസ്സിയുടെ കട്ടൗട്ടിനു തൊട്ടടുത്തായി നെയ്മറിന്റെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീലിയന്‍ ആരാധകര്‍. പുള്ളാവൂരിലാണ് ആരാധകരുടെ കട്ടൗട്ട് പോരാട്ടം.


പുഴയുടെ നടുവില്‍ നില്‍ക്കുന്ന മെസ്സിക്ക് വെല്ലുവിളിയായി കരയില്‍ നില്‍ക്കുന്ന നെയ്മര്‍. 30 അടിയുള്ള മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച അര്‍ജന്റീനന്‍ ആരാധകര്‍ക്ക് മറുപടിയായാണ് ബ്രസീലിയന്‍ ആരാധകരുടെ 40 അടി വലുപ്പമുള്ള നെയ്മർ.

മെസിയുടെ കട്ടൗട്ട് വൈറലാവുക മാത്രമല്ല, അങ്ങ് അര്‍ജന്റീനൻ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ഓഫീഷ്യല്‍ പേജില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇതിലും വലുത് സ്ഥാപിക്കാൻ കഴിയുമോ എന്ന വെല്ലുവിളി ഒടുവിൽ ബ്രസീൽ ആരാധകർ ഏറ്റെടുത്തു.

പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുത്തു കഴിഞ്ഞു. ബ്രസീലിയന്‍ ഫാനായ മന്ത്രി വി.ശിവന്‍ കുട്ടി അടക്കമുള്ളവർ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചു.