ബസിൽ പെൺകുട്ടിക്ക് ലൈഗീക അതിക്രമം,കണ്ടക്ടര്‍ പിടിയില്‍

Advertisement

കൊച്ചി.ബസിൽ പെൺകുട്ടിക്ക് ലൈഗീക അതിക്രമം. ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ബസ് കണ്ടക്ടർ ആലങ്ങാട് നീറിക്കോട് പിൽക്കാപറമ്പിൽ വീട്ടിൽ ഇ.എ.ഫിറോസ് നെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 1 ന് ഇടപ്പള്ളിയിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ള മാഞ്ഞൂരാൻ ബസിൽ യാത്ര ചെയ്യുമ്പോൾ വൈകീട്ട് 5.15 ന് പത്തടിപ്പാലം ഭാഗത്തെത്തിയപ്പോഴായിരുന്നു 16 കാരിയായ പെൺകുട്ടിയെ പ്രതി ശാരീരികമായി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Advertisement