കോട്ടപ്പടിയിൽ നാല് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

Advertisement

കൊച്ചി. എറണാകുളം കോട്ടപ്പടിയിൽ നാല് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി റോയേജ് അലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ
വെസ്റ്റ് ബംഗാളിൽ നിന്നും കഞ്ചാവ് എത്തിച്ചാണ് വിൽപ്പന നടത്തിരുന്നതെന്ന് പൊലിസ് പറഞ്ഞു.

നാട്ടിൽ പോയി വരുമ്പോൾ കോതമംഗലം മേഖലയിൽ വിതരണം ചെയ്യുവാനുള്ള കഞ്ചാവുമായാണ് പ്രതി വരാറുള്ളത്. അവിടെ നിന്നും കുറഞ്ഞ വിലയിൽ വൻ തോതിൽ കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച് ചില്ലറ വില്പന നടത്തും. പതിവുപോലെ കോട്ടപ്പടിയിൽ വിതരണത്തിനായി എത്തിയപ്പോഴാണ് പൊലീസ് വലയിലായത് .

കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിൻറെ നേത്രത്വത്തിലാണ് കോട്ടപ്പടി ചിറപ്പടിയിൽ നിന്നും പ്രതിയെ പിടികൂടിയത്. സ്കൂൾ കോളേജ് വിദ്യർത്ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രികരിച്ചായിരുന്നു വിൽപന . സംഘത്തിൽ കുടുതൽ പേരുണ്ടെന്നാന്ന് പൊലീസ് പറയുന്നത്. അതിനാൽ ഇവരെ കേന്ദ്രികരിച്ച് അന്വേഷണം നടന്ന് വരുകയാണ്.