ആറമ്മുള. പ്ലസ്‌വൺ വിദ്യാർഥിനിയെ ഗർഭിണിയാക്കിയെന്ന കേസിൽ സഹപാഠി പിടിയിൽ. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പതിനാറുകാരിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ അഞ്ച് മാസം ഗർഭിണിയാണെന്നറിഞ്ഞു. കൗൺസിലിങ്ങിൽ പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തി. കൂടെ പഠിക്കുന്ന ആൺകുട്ടിയുടെ പേരാണ് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചു.
കേസ് രജിസ്റ്റർ ചെയ്ത ആറന്മുള പോലീസ് പ്ലസ്‌ടു വിദ്യാർഥിയെ വിളിച്ച് ചോദ്യം ചെയ്തതിൽനിന്ന് പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തി. പോലീസ് പിടികൂടിയ ആൺകുട്ടിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി